അങ്കമാലി :പെരുമ്പാവൂരിൽ നടക്കുന്ന ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക വഹിച്ചുകൊണ്ടുള്ള വാഹനജാഥയ്ക്ക് അങ്കമാലി ടി.ബി. ജംഗ്ഷനിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് എം.സി.ഷൈജു അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എ. വർഗീസ്, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു സാനി, റോസിലി തോമസ്, കെ.ഐ. ഷിജു, ബൈജു കൈതാരൻ, എം.പി ദേവസി എന്നിവർ പ്രസംഗിച്ചു.