തോപ്പുംപടി: ചക്കനാട്ട് ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് 30 ന് തുടങ്ങും. അന്നേ ദിവസം നടക്കുന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.വൈകിട്ട് 5ന് സംഗീതാർച്ചന. രാത്രി 8 ന് നടക്കുന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സത്യപാലൻ, മേൽശാന്തി കെ.എസ്.സതീഷ് എന്നിവർ കാർമ്മികത്വം വഹിക്കും. രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ സർപ്പബലിയും സർപ്പം പാട്ടും, സിനിമാറ്റിക്ക് ഡാൻസ്, നാടകം, ഭജന, നാടൻപാട്ട്, തിരുവാതിരകളി, താഴ് മൊഴിയാട്ടം എന്നിവ നടക്കും. സമാപന ദിവസമായ ഫെബ്രുവരി 5 ന് രാവിലെ 8 മുതൽ കാഴ്ചശീവേലി. 12 ന് ആനയൂട്ട്. ഉച്ചക്ക് അന്നദാനം.വൈകിട്ട് 4ന് പകൽപ്പൂരം. 9 ന് പുഷ്പാഭിഷേകം.10 ന് ബീമാസ് ബ്ളൂ ഡയമണ്ട്സിന്റെ ഗാനമേള.ഭാരവാഹികളായ കെ.ആർ.മണി, സി.എൻ.സുരേഷ്, സി.പി.വത്സലകുമാർ, സി.എ.സുനിൽ എന്നിവർ നേതൃത്വം വഹിക്കും.