മൂവാറ്റുപുഴ: നിർമ്മല കോളേജിൽ പൂർവ വിദ്യാർത്ഥി മഹാ സംഗമം നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2ന് ഓരോ ബാച്ചിലേയും വിദ്യാർത്ഥികൾക്ക് ഒരുമിച്ച് കൂടുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 3.30ന് നടക്കു ന്ന മഹാസംഗമം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥികളുടെ കലാസന്ധ്യയും നടക്കും. വിവരങ്ങൾക്ക് :9447820282, 9947566100.