തൃപ്പൂണിത്തുറ: അജ്ഞാതനെ തൃപ്പൂണിത്തുറ മിൽമയ്ക്കു സമീപത്തെ റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ പുലർച്ചെ കണ്ടെത്തി. 55 വയസോളം തോന്നിക്കും. ഇരുണ്ടനിറം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.