കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബയോഗം മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി. കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രഹാളിൽ കൂടിയ യോഗത്തിൽ മാനേജിംഗ് ട്രസ്റ്റി കെ.കെ മാധവൻ അദ്ധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശാക്കുറിച്ച് തൃപ്പുണിത്തുറ മുരളീധരൻ പ്രഭാഷണം നടത്തി. എം.തൈഷക് സ്വാഗതവും കൺവീനർ ഇ.കെ ഉദയകുമാർ നന്ദിയും പറഞ്ഞു. കെ.എം അനന്തൻ, ശാഖാ സെക്രട്ടറി കെ.കെ പ്രകാശൻ, ട്രഷറർ പി.വി സാംബശിവൻ എന്നിവർ അനുസ്മരണം നടത്തി.