പള്ളുരുത്തി: വെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവത്തിന് 30 ന് കൊടിയേറും.രാവിലെ 11ന് നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി ഏർഫാലെ സുബ്രമണ്യഭട്ട് മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 7 ന് സോപാന സംഗീതനൃത്തലയം. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനസുധ, തിരുവാതിര കളി, സംഗീത സമന്വയം, നൃത്ത സന്ധ്യ, ഭക്തിഗാന മജ്ഞരി, ഫ്യൂഷൻ എന്നിവ നടക്കും. ഫെബ്രുവരി 5 ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 6ന് പള്ളിവേട്ടക്ക് പുറപ്പാട്. രാത്രി 8 ന് കലാസന്ധ്യ.6 ന് ആറാട്ട്. 9 ന് ആനപ്പുറത്ത് ശീവേലി. 4 ന് പകൽപ്പൂരം. ഗജരത്നം തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാന്റെ തിടമ്പേറ്റും. രാത്രി 8 ന് 55 പേർ അണിനിരക്കുന്ന പാണ്ടിമേളം. 9 ന് നാടകം ശ്യാമ മാധവം.