അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഡബിൾപാലത്തിനു സമീപം ബൈക്ക് യാത്രക്കാരനായ യുവാവ് മിനിലോറിയിടിച്ച് മരിച്ചു. അങ്കമാലി വേങ്ങൂ൪ അവൂക്കാരൻ ജോൺസന്റെ മകൻ നോബി (28) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിൽയാത്ര ചെയ്തിരുന്ന കിടങ്ങൂർ തട്ടിലാൻ സിന്റൊ വർഗീസിനെ (28) എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോബി സിങ്കപ്പൂരിൽ മെക്കാനിക്കൽ എൻജിനീയറാണ്. ബുധനാഴ്ച രാത്രിപത്തോടെ ആയിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ നോബി സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. അമ്മ: ത്രേസ്യാമ്മ ( റിട്ട. ക്ലർക്ക്, ഹെൽത്ത് സർവീസസ്). സഹോദരങ്ങൾ : ഫെബി (മീഡിയ പ്രവർത്തകൻ), നവ്യ (നഴ്സിംഗ് ട്യൂട്ടർ, എൽ.എഫ് ഹോസ്പിറ്റൽ അങ്കമാലി). മരുമകൻ: അമൽ (സി.എം.ഐ സഭ അഡ്മിനിസ്ട്രേഷൻ വിഭാഗം).