kklm
കൂത്താട്ടുകുളത്ത് ശുചിത്വമിഷൻ കുടുബശ്രി തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി നടത്തിയ മാലിന്യ സംസ്കരണ ബോധവത്കരണ കലാജാഥ നടക്കുന്നു

കൂത്താട്ടുകുളം: ശുചിത്വമിഷൻ കുടുബശ്രി തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി നഗരസഭ പ്രദേശത്ത്

മാലിന്യ സംസ്കരണ ബോധവത്കരണ കലാജാഥ നടത്തി.നഗരസഭ ബസ് സ്റ്റാൻഡ്, കൂത്താട്ടുകുളം ഗവ യു പി സ്കൂൾ, കവലകൾ തുടങ്ങിയ വിവിധയിടങ്ങളിൽ കലാ സംഘം തെരുവു നാടകം, നാടൻപാട്ട് തുടങ്ങിയ വിവിധ അവതരണങ്ങളോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ബോധവത്കരണം നടത്തി.നഗരസഭ ആരോഗ്യ സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ ലിനു മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ഡി.ആർ.ബിജു, ജെസി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.