telk
ടെൽക്കിന് മുന്നിൽ തൊഴിലാളികൾ നടത്തിയ ധർണ വി.ഡി.സതീശൻ എം. എൽ. എ. ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടെൽക് വർക്കേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ടെൽക്കിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, കെ.പി.സി.സി നിർവാഹക സമിതിഅംഗങ്ങളായ അഡ്വ. ഷയോപോൾ, കെ.വി. മുരളി, ഡി.സി.സി സെക്രട്ടറി കെ.പി. ബേബി , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, പി.എസ്‌. ഷൈജു, അഡ്വ. സാജി ജോസഫ്,കെ.വി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.