pention
നെട്ടൂരിൽ നടന്ന പെൻഷണേഴ്സ് യൂണിയൻ വാർഷികം വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

നെട്ടൂർ: കേരളസ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ മരട്-നെട്ടുർ യൂണിറ്റ് വാർഷികം ജില്ല പ്രസിഡന്റ് വി.മുരളിധരൻ ഉദ്ഘാടനംചെയ്തു. മരട് സർവീസ് സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത യൂണിയന്റെ സംസ്ഥാന നേതാവായ ടി.പി ആന്റണിയെയും, എം.ബി.ബി.എസ്.പാസായ ഡോ.കുമാരി അഞ്ജിതയേയും ചടങ്ങിൽ ആദരിച്ചു. എൻ.കെ.അബ്ദുൾമജീദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാലകൃഷ്ണൻ കൊല്ലിശേരി,എൻ.സി. അഗസ്റ്റിൻ, കെ.കെ.വാസു, സി.എസ്.ശശിധരൻ,സി.പി.ചന്ദ്രശേഖരൻ, എം.എ.മോഹനൻ,എം.കെ.ദേവദാസ്,സുജലകാർത്തികേയൻ,സി.എ.മക്കാർ തുടങ്ങിയവർ സംസാരിച്ചു.