കൊച്ചി: തേവര എസ്.എച്ച് കോളേജ് കെമിസ്ട്രി വിഭാഗവും പ്രൊഫ.കെ.വി.തോമസ് എൻഡോവ്മെന്റ് ട്രസ്റ്റും ചേർന്ന് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 28, 29 തീയതികളിൽ നടക്കുന്ന സെമിനാറിൽ മെറ്റീരിയൽ സയൻസിലേയും, എൻവയോൺമെന്റ് സയൻസിലേയും പുതിയ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യും.

വിവിധ സാങ്കേതിക വിഷയങ്ങളിൽ തിരുവനന്തപുരം ഐ.ഐ.എസ്.ടി.യിലെ ഡോ. കുരുവിള , പൂനെ എൻ.സി.എല്ലിലെ ഡോ. പി. എ. ജോയ് , അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ. ദീപ്തി മേനോൻ, അണ്ണാ യൂണിവേഴ്സിറ്റിയിലെ ഡോ.എസ്. ഗണപതി വെങ്കടസുബ്രമഹ്മണ്യൻ ,മൈസൂർ ജെ.എസ്.എസിലെ ഡോ.സി.എസ്.കാർത്തിക് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രൊഫ.കെ.വി.തോമസ്, പ്രിൻസിപ്പൽ ഡോ.പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ, വകുപ്പ് മേധാവി ഡോ.വി. എസ് സെബാസ്റ്റൻ ,കോ.ഓർഡിനേറ്റർ ഡോ.മിഥുൻ ഡൊമിനിക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.