കൊച്ചി: വിഭാഗീയത ഇല്ലാത്ത ഇന്ത്യക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു സുഭാഷ് ചന്ദ്ര ബോസ് എന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ. ഇന്ന് പലരും ജനങ്ങളെ ഭിന്നിപ്പിച്ച് നേതൃത്വം കൈയാളുമ്പോൾ ജനങ്ങളെ ഒന്നിച്ച് നിർത്തി വിഭാഗീയത സൃഷ്ടിക്കാതെ നേതൃത്വത്തിലേയ്ക്കുയർന്ന നേതാവാണ് സുഭാഷ് ചന്ദ്ര ബോസെന്ന് വിനോദ് ചൂണ്ടിക്കാട്ടി. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി എറണാകുളം സി.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണ സമ്മേളനം ഉത്ഘാടനം കയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഭാഷാ വിദഗ്ദ്ധൻ ഡോ: ടി.എസ്. ജോയ് അനുസ്മരണ പ്രഭാഷണം നടത്തി .ഡോ.എഡ്വർഡ് എടേഴത്ത് കെ.പി സി.സി സെക്രട്ടറി ഐ.കെ രാജു ,ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ,സി.കെ ഗോപാലൻ സംസ്ഥാന ഐ.ടി സെൽ കോർഡിനേറ്റർ വി .എസ് ദിലീപ് കുമാർ ,ലാൽബർട്ട് ചെട്ടിയാംകുടി ,കെ.ആർ നന്ദകുമാർ ,ആർ.കെ പണിക്കർ ,ജോസ് കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു.