ഫോർട്ട് കൊച്ചി: കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ വായനശാല ഒരുക്കി ഒരു വർഷം പൂർത്തിയാക്കിയ ഏഴാം ക്ളാസുകാരി യശോധയെ റവന്യൂ വകുപ്പ് ആദരിക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ സബ് കളക്ടർ സ്നേഹിൽകുമാർ പതാക ഉയർത്തിയതിനു ശേഷം ആദരവ് ചടങ്ങ് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ലൈബ്രേറിയൻ എന്ന ബഹുമതിയും നൽകുന്നുണ്ട്. കൊച്ചി താലൂക്ക് ഓഫീസിലെ ഓരോ ജീവനക്കാരും ഓരോ പുസ്തകം നൽകിയാണ് യശോദ യെ ആദരിക്കുന്നത്. റിപ്പബ്ളിക്ക് ദിനത്തിൽ യശോദ നടത്തുന്ന ലൈബ്രറിക്ക് ഒരു വയസ് തികയുന്ന വേളയിലാണ് ആദരവ് തേടിയെത്തിയത്.