കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി കിഎഫ്ബിയിൽ നിന്നും അനുവദിച്ച തുകയിൽ 5.257 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ കിറ്റ്കോയെ ഏൽപ്പിക്കാൻ ധാരണയായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഷോർട്ട് ടെൻഡർ വിളിച്ച് പ്രസ്തുത പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. സംസ്ഥാന ബജറ്റിൽ അംഗീകരിച്ച പദ്ധതിയാണിത് ഓഡിറ്റോറിയം ,സിവിൽ വർക്ക് ,ഇലക്ട്രിക് വർക്ക്, ഇവയാണ് ഈ തുകയിൽ അനുവദിച്ചിരിക്കുന്നത് കൂടാതെ ലൈബ്രറിയുടെയും, ലബോറട്ടറിയുടെയും, സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സ്റ്റേഡിയം, ഗാലറി, സിന്തറ്റിക് ട്രാക്ക്, സംരക്ഷണഭിത്തി, എന്നിവക്കായുള്ള തുക ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇതിലൂടെ കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു.