കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 5000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തുമെന്ന് ജനജാഗരണസമിതി സംസ്ഥാന ജനറൽ കൺവീനർ എം. രാധാകൃഷ്ണൻ അറിയിച്ചു.

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി നടക്കുന്ന ജനജാഗരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയപതാക ഉയർത്തിയശേഷം ദേശീയ പൗരത്വ നിയമത്തിലെ ഭേദഗതി വായിക്കും. സാംസ്‌ക്കാരികകലാ രംഗത്തെ പ്രമുഖരും പൊതുപ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും. ജനജാഗരണസമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്തല റാലികൾ, പൊതുസമ്മേളനങ്ങൾ, ഗൃഹസമ്പർക്കം, കുടുംബയോഗങ്ങൾ എന്നിവ നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.