പള്ളുരുത്തി: കെ.ബഷീർ രചിച്ച വാൻഗോഗ് വന്നപ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 25 ന് (ശനി) നടക്കും.ഇ.കെ. സ്ക്വയറിൽ വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശന കർമ്മം നടത്തും. ഇ.കെ.മുരളിധരൻ അദ്ധ്യക്ഷത വഹിക്കും.പ്രൊഫ.സി.ജെ.സേവ്യർ, ബിപിൻ, എ.ജെ.ജെയിംസ്, സംവിധായകൻ വിനോദ് കൃഷ്ണ, സി.ടി.തങ്കച്ചൻ, ഡോ.വിജയ ലക്ഷ്മിമേനോൻ, ജെ.സേവ്യർ, എ.ജെ.സന്തോഷ് എന്നിവർ സംബന്ധിക്കും.