കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ (യു.എസ്.ഐ) ദേശീയ സമ്മേളനം ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. മുതിർന്ന യൂറോളജി പ്രൊഫസർ ഡോ. റോയ് ചാലി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ .ജോർജ് പി. അബ്രഹാം, സെക്രട്ടറി ഡോ. വിനോദ് കെ.വി, യു.എസ്.ഐ പ്രസിഡന്റ് ഡോ. മധു എസ് അഗർവാൾ, യു.എസ്.ഐ സെക്രട്ടറി ഡോ. രാജീവ് ടി.പി എന്നിവർ
പ്രസംഗിച്ചു.
നൂറിലേറെ അന്താരാഷ്ട്ര വിദഗ്ദ്ധരും അറുനൂറോളം മുതിർന്ന യൂറോളജിസ്റ്റുകളുമുൾപ്പെടെ 2,500 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.