മൂവാറ്റുപുഴ: തുറക്കാനാകാതെ പോയ കാറിൽ ഉറങ്ങിക്കിടന്ന ഒരുവയസുകാരിയെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അജിത്തിന്റെ മകളാണ് കാറിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് മൂവാറ്റുപുഴയിലെത്തിയ അജിത്തും കുടുംബവും പി.ഒ. ജംഗ്ഷനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ കുട്ടിയെ കാറിൽ കിടത്തി ഡോർ ലോക്ക് ചെയ്യുകയായിരുന്നു . ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയ അജിത്ത് കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വർക്ക്ഷോപ്പ് അന്വേഷിച്ച് പോയി. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് ഡോറിന്റെ ലോക്ക് തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ഫയർമാന്മാരായ നന്ദു മനോജ്, ജെ. വിമൽ, പി. സുബ്രഹ്മണ്യൻ, സനൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.