പള്ളുരുത്തി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാതല എൽ.പി.വിഭാഗം സ്കൂൾ കായികമേളയിൽ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂൾ ജേതാക്കളായി. ചെല്ലാനം സെന്റ്.മേരീസ് രണ്ടാം സ്ഥാനവും പള്ളുരുത്തി എസ്.ഡി.പി.വൈ മൂന്നാം സ്ഥാനവും നിലനിർത്തി. ഫോർട്ടുകൊച്ചിയിൽ നടന്ന പരിപാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.എ. വാഹിദ ഉദ്ഘാടനം ചെയ്തു. ഫോർട്ടുകൊച്ചി എസ്.ഐ. ജിൻസൻ, ജി.ദിനേശ്, സാബു കുമാർ, എം.എം.സലിം, ഭഗത്, പി.എം.സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.28 സ്ക്കൂളിൽ നിന്നായി 448 പേർ പങ്കാളികളായി.