കൊച്ചി : മരടിൽ നിയമവിരുദ്ധമായി ഫ്ളാറ്റുകൾ നിർമ്മിച്ചു തട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത ജെയിൻ ഹൗസിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ സന്ദീപ് മേത്ത നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ജനുവരി 29 ന് പരിഗണിക്കാൻ മാറ്റി.

അനധികൃതമായി ഫ്ളാറ്റു നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ്. അറസ്റ്റു ചെയ്യുെമന്ന് ആശങ്ക ഉണ്ടെന്ന് വ്യക്തമാക്കിയാണ് സന്ദീപ്മേത്ത ഹർജി നൽകിയത്. ഇതേ കേസിൽ കഴിഞ്ഞ ഒക്ടോബറിൽ സന്ദീപ് മേത്ത ചെന്നൈ ഹൈക്കോടതിയിൽ നിന്ന് നവംബർ 18 വരെ മുൻകൂർ ജാമ്യം നേടിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ നവംബർ 11 ന് മുൻകൂർ ജാമ്യം റദ്ദാക്കി.