johnmilma
ജോൺ തെരുവത്ത്

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ പ്രസിഡന്റായി ജോൺ തെരുവത്തിനെ വീണ്ടും തിരഞ്ഞെടുത്തു. യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും യു.ഡി.എഫ് വിജയിച്ചിരുന്നു.

എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ആയിരത്തിലേറെ ക്ഷീരോത്പാദക സംഘങ്ങളാണ് എറണാകുളം മേഖലയിലെ അംഗങ്ങൾ. മൂവാറ്റുപുഴ ആയവന സ്വദേശിയാണ് ജോൺ. ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മേഖലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.