മൂവാറ്റുപുഴ: വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻമാറാടി സ്‌കൂളിന് സമീപം പുതിയേടത്ത് ചാക്കോ (97) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വീടിന്‌ സമീപത്തെ പ്ലാവിന്റെ കൊമ്പിൽ കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. സമീപവാസികളും ബന്ധുക്കളും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: കുഞ്ഞ്, വർഗീസ് (യു.എസ്.എ), പരേതയായ തങ്കമണി. ചെറുമകന്റെ കൂടെയായിരുന്നു താമസം. മരണസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സംസ്‌കാരം പിന്നീട്.