ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിലെ അവിട്ട ദർശന ഉത്സവത്തോടനുബന്ധിച്ച് കളമെഴുത്തും പാട്ടും നടത്തി. കേരളത്തിലെ വടക്കോട്ട് ദർശനമായ ഏക വീരഭദ്രകാളി ക്ഷേത്രമായ ഇവിടെ കളമെഴുത്തുംപാട്ടും പ്രധാന വഴിപാടാണ്. ദാരിക വധശേഷം പീഠത്തിലിരിക്കുന്ന 16 കൈകൾ ഉള്ള രൂപമാണ് ഇവിടെ അഞ്ചു നാളുകളിലും വരക്കുന്നത്. പ്രകൃതിദത്ത പൊടികൾ ഉപയോഗിച്ചാണ് ചൊവ്വര ഗോപിനാഥിന്റെ നേതൃത്വത്തിൽ കളം വരയ്ക്കുന്നത്.