makara
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ഉത്സവം നടന്നപ്പോൾ

ആലുവ: എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ഉത്സവത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി വിപിൻരാജ് വാമനവർമ്മ പണ്ടാര അടുപ്പിൽ തിരികൊളുത്തി. മകരമാസത്തിലെ മുപ്പട്ട് ചൊവ്വാഴ്ച കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ നടന്ന മഹോത്സവത്തിൽ എസ്.എൻ.ഡി.പി. എരുമത്തല എടയപ്പുറം ശാഖ പ്രസിഡന്റ് അനീഷ് കുമാർ, സെക്രട്ടറി സി.ഡി. സലീലൻ, ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ എന്നിവർ പങ്കെടുത്തു.