seminar
സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറത്തിന്റെ ദേശീയ സെമിനാർ ആർച്ച് ബിഷപ്പ് മാർ ആന്റണി പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽ സിനിമാതാരം മെഗാ സ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം നിർവഹിക്കുന്നു.

ആലുവ: ആതുര സേവന മേഖലയിൽ സിസ്റ്റർ ഡോക്ടേഴ്സിന്റെ നിസ്വാർത്ഥ സേവനങ്ങൾ മഹത്തരമെന്ന് നടൻ മമ്മൂട്ടി. സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ഒഫ് ഇന്ത്യയുടെ ദേശീയ സെമിനാർ ആലുവ രാജഗിരി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പിന്നോക്ക മേഖലകളിലും ഗോത്രവിഭാഗങ്ങൾക്കിടയിലും കന്യാവൃതം സ്വീകരിച്ച ഡോക്ടർമാർ പരിചരണം ഒരുക്കുന്നത് നന്മയുടെ തെളിവാണ്. മറ്റുള്ളവർക്ക് പ്രചോദനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം. മമ്മൂട്ടി പറഞ്ഞു.

ഇരുപത് സംസ്ഥാനങ്ങളിൽ നിന്നായി 200ൽപരം ഡോക്ടർ സിസ്റ്റർമാരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് പ്രകാശ് മല്ലവരപ്പു, ജസ്റ്റിസ് കുര്യൻ ജോസഫ്, സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ദേശീയ അദ്ധ്യക്ഷ സി. ഡോ. ബീന, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ചായ് ഡയറക്ടർ ജനറൽ ഡോ. മാത്യൂ അബ്രഹാം, ഡോ. ആന്റണി റോബർട്ട് ചാൾസ്, ഫാ. ജൂലിയസ് അറയ്ക്കൽ, മദർ ആൻ ജോസഫ്, സി. ആൽഫോൻസ് മേരി എന്നിവരും പങ്കെടുത്തു.