ആലുവ: റൂറൽ ജില്ലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ' ഭാഗമായി ഒരു യുവാവിനെക്കൂടി നാടുകടത്തി. വേങ്ങൂർ കണ്ണഞ്ചേരിമുകൾ ഭാഗത്ത് കുറുപ്പംചാലിൽ വീട്ടിൽ ജോജിയെയാണ് (23) ജില്ലാ പൊലീസ് കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നാടുകടത്തിയത്.
കോടനാട്, അങ്കമാലി, കുറുപ്പംപടി, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി, കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമപ്രകാരമുള്ള കേസ്, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
കെ. കാർത്തിക് എസ്.പിയായി ചുമതലയേറ്റ ശേഷം കാപ്പനിയമ പ്രകാരം ജില്ലയിൽ ഇതുവരെ അഞ്ചുപേരെ ജയിലിൽ അടച്ചിട്ടുണ്ട്. 14 പേരെ നാടുകടത്തുകയും ചെയ്തു.