prave
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചെറിയപള്ളി വികാരി ഫാ: ജോസഫ് പരുത്തു വയലിൽ പ്രാവിനെ പറത്തുന്നു.

കോതമംഗലം: നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുൻ എം.പി ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ട് 50 ദിവസമായി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ പള്ളി വികാരി ഫാ:ജോസ് പരത്തുവയലിൽ വെള്ളരിപ്രാവിനെ വാനിലേക്കു പറത്തി വിട്ടു. തുടർന്ന് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത ഐക്യദാർഢ്യ പ്രകടനത്തിനുശേഷം ആയിരുന്നു സമ്മേളനം. ചെറിയപള്ളി വിട്ടു കൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച ആന്റണി ജോൺ എം. എൽ. എ പറഞ്ഞു. സമിതി ചെയർമാൻ എ. ജി.ജോർജ് അധ്യക്ഷത വഹിച്ചു.
ചെറിയപള്ളി വികാരി ഫാ: ജോസഫ് പരത്തുവയലിൽ, എസ്.എൻ ഡി.പി യൂണിയൻ സെക്രട്ടറി പി.എ.സോമൻ, അഡ്വ:രാജേഷ്,
നേര്യമംഗലം മുസ്ലിം പള്ളി ഇമാം അഷറഫ് ഒടിയപാറ മൗലവി, കോതമംഗലം മിന മസ്ജിദ് ഇമാംഎം. എം. ഷംസുദ്ദീൻ, കെ.എ. നൗഷാദ്, മഞ്ജു സിജു, കെ. പി.ബാബു, എ.ടി. പൗലോസ്, ഷിബു തെക്കുംപുറം, ബാബുപോൾ, ഷെമീർ പനക്കൽ, എ.ടി. ലൈജു, ജോർജ് അമ്പാട്ട്, ജയ്‌സൺ ഡാനിയേൽ, റോയി. കെ. പോൾ, ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ, അഡ്വ:സി ഐ.ബേബി എന്നിവർ പ്രസംഗിച്ചു.