കൊച്ചി: നിയമ സർവകലാശാല നുവാൽസിന്റെ ആഭിമുഖ്യത്തിൽ നാലാമത് ബാരിസ്റ്റർ എം.കെ നമ്പ്യാർ സ്മാരക പ്രഭാഷണം ഇന്ന് വൈകിട്ട് 6 ന് കൊച്ചി ഹോട്ടൽ ടാജ് ഗേറ്റ് വേയിൽ നടക്കും. അൽബേനിയയിലെ മുൻ ക്യാബിനറ്റ് മന്ത്രിയും അമേരിക്കയിലെ നിയമ പ്രൊഫസറുമായ റോസാ പാറ്റിയാണ് പ്രഭാഷണം നടത്തുന്നത്. അവകാശങ്ങളും അവയുടെ പരിമിതികളും താരതമ്യ നീതിന്യായ ശാസ്ത്രത്തിൽ എന്ന വിഷയത്തിലാണ് പ്രഭാഷണം. മനുഷ്യാവകാശങ്ങൾക്കു പുതിയ മാനം നൽകി എ.കെ ഗോപാലൻ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ സുപ്രീം കോടതിയിൽ വാദം നടത്തിയ ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ സ്‌മരണക്ക് അദ്ദേഹന്റെ മകനും അറ്റോർണി ജനറലുമായ കെ.കെ വേണുഗോപാൽ ഏർപ്പെടുത്തിയതാണ് പ്രഭാഷണം.