കൊച്ചി: പൗരത്വ നിയമഭേദഗതി പിൻവലിക്കാൻ ആവശ്യപ്പെട്ടും 26 ലെ മനുഷ്യ മഹാശൃംഖല വിജയിപ്പിക്കാനും സി.പി.ഐ. (എം.എൽ) റെഡ് ഫ്‌ളാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്രയ്ക്ക് തുടക്കമായി.
ടി.ബി. മിനി നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം മുപ്പത്തടത്ത് ജില്ലാ സെക്രട്ടറി ചാൾസ് ജോർജ് നിർവഹിച്ചു. ഏരിയ സെക്രട്ടറിമാരായ പി.ജെ. ജോൺസൺ വൈസ് ക്യാപ്റ്റനും കെ.പി. വിജയകുമാർ മാനേജരുമായ ജാഥ വൈകിട്ട് ഫോർട്ടുകൊച്ചിയിൽ സമാപിച്ചു.
എൻ.എ. ജെയിൻ നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥ ശനിയാഴ്ച രാവിലെ കുറുമശേരിയിൽ ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. പി.ബി. ദയാനന്ദൻ ഉപനായകനും എം.എസ്. ഉണ്ണികൃഷ്ണൻ മാനേജരുമായ ജാഥ വൈകിട്ട് വൈപ്പിനിലെ കാളമുക്കിൽ സമാപിക്കും.