കൊച്ചി: വിദ്യാർത്ഥികളുടെ നൂതനാശയങ്ങളെ ഉത്പന്നമാക്കി മാറ്റാൻ സഹായിക്കാൻ ബഹുരാഷ്ട്ര കമ്പനിയായ സ്റ്റിയാഗ് സെന്റർ ഫോർ സ്മാർട്ട് സിറ്റി കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡർ ഉദ്ഘാടനം നിർവഹിച്ചു. ത്രീഡി പ്രിന്റർ, സി.എൻ.സി റൗട്ടറുകൾ, ലേസർ കട്ടറുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ അടങ്ങുന്ന സ്റ്റിയാഗ് കേന്ദ്രത്തിന് 4000 ചതുരശ്ര അടി വലിപ്പമുണ്ട്.

രാജഗിരി ഡയറക്ടർ ഫാ. മാത്യു വട്ടത്തറ, സ്റ്റിയാഗ് എനർജി സർവീസസ് സി.ഇ.ഒ ഡോ. റാൽഫ് ഷീൽ, സ്റ്റിയാഗ് ഇന്ത്യ ചെയർമാൻ ഡോ. ജേക്കബ് ടി. വർഗീസ് എന്നിവർ പങ്കെടുത്തു. ജർമ്മൻ സ്ഥാനമായ സ്റ്റിയാഗ് ഊർജം, ഗതാഗതം, പുനരുപയോഗം തുടങ്ങി സ്മാർട്ട്‌സിറ്റികൾക്കാവശ്യമായ മേഖലകളിലെ പദ്ധതികൾക്കാണ് സഹായം.