കൊച്ചി: ചേരാനെല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം ഇന്ന് രാവിലെ 9 മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിരമിച്ച അദ്ധ്യാപകരെ ആദരിക്കും. 9 ന് രജിസ്‌ട്രേഷൻ തുടങ്ങും. 2010 വരെ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.