കൊച്ചി : പൊതുവിദ്യാഭ്യാസ വകുപ്പ് 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നൈതികം 2020 ജില്ലാതല ഉദ്ഘാടനം നോർത്ത് ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ടി.ജെ വിനോദ് എം.എൽ.എ നിർവഹിക്കും. കൗൺസിലർ അംബിക സുദർശൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ലീഡർ അശ്വിൻ ഭരണഘടനയുടെ ആമുഖം വായിക്കും. ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടർ കെ.വി. ലീല ദേശീയപതാക ഉയർത്തും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പൂർണിമ നാരായൺ സമ്മാനവിതരണം നിർവഹിക്കും.