library
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ കവയത്രി സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തുന്നു. അനീഷ് പി. ചിറക്കൽ, ഡോ. പി.വി. സുരാജ് ബാബു, സി.കെ. ഉണ്ണി, ഗോപി കോട്ടമുറിക്കൽ, വിജയലക്ഷി അരവിന്ദൻ, രജീഷ് ഗോപി നാഥ് എന്നിവർ സമീപം

മൂവാറ്റുപുഴ: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ എസ്.എൻ.ബി.എഡ് കോളേജ് ഓഡ്റ്റോറിയത്തിൽ സംവാദം സംഘടിപ്പിച്ചു. കവയത്രിയും പുരോഗമന കലാ സാഹിത്യ സംഘം മേഖല ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തി. ലെെബ്രറി പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. അനീഷ് പി. ചിറക്കൽ സ്വാഗതം പറഞ്ഞു. എസ്.എൻ.ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. വി. സുരാജ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലെെബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ,ലെെബ്രറി വെെസ് പ്രസിഡന്റ് വിജയലക്ഷ്മി അരവിന്ദൻ എന്നിവർ പങ്കെടുത്തു .