allan-20
അലൻ

പറവൂർ: ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികനായ യുവാവ് മരിച്ചു. മടപ്ലാതുരുത്ത് കുറുപ്പശേരി സാജന്റെയും റോസിലിയുടെയും മകൻ അലൻ (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ദേശീയപാതയിൽ തുരുത്തിപ്പുറം ചെറുപാലത്തിൽവച്ചായിരുന്നു അപകടം. ചെന്നൈയിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അലൻ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ടോറസിനെ മറികടക്കുന്നതിനിടെ എതിരെ വാഹനം വരുന്നതുകണ്ടു വെട്ടിച്ചപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പേസ്റ്റുമോർട്ടം നടത്തും. സഹോദരൻ: ബിബിക്.