കരുനാഗപ്പള്ളി : സ്വകാര്യ ബസിടിച്ച് ബാങ്കിലെ അസിസ്റ്റന്റ് മാനേജർ മരിച്ചു. വവ്വാക്കാവ് ലക്ഷ്മിവിലാസം ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തുറ താമരംകുളങ്ങര വാസര തെക്കുംകൂർ പാലസിൽ പത്മരാജു തമ്പുരാന്റെ ഭാര്യ ആശ വർമ്മ 58 കരുനാഗപ്പള്ളിയിൽ സ്വകാര്യ ബസിടിച്ചു മരിച്ചു. കോട്ടയത്ത് പോപ്സ് സൂപ്പർമാർക്കറ്റ് ഉടമയാണ് പത്മരാജു തമ്പുരാൻ.
ഇന്നലെ രാത്രി 7 മണിയോടെ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കവെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു. ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.