കൊച്ചി: അഞ്ചലിൽ നാടോടി ചികിത്സയെത്തുടർന്ന് നിരവധിപേർ ആശുപത്രിയിലായ പശ്ചാത്തലത്തിൽ വ്യാജചികിത്സകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ ആവശ്യപ്പെട്ടു.
ചികിത്സയ്ക്കായി നാടോടികളെ ആശ്രയിക്കുന്നതും അപകടം വരുത്തിവയ്ക്കുന്നതും പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് ടി.ജെ. സുലൈമാൻ വൈദ്യർ പറഞ്ഞു. അത്തരം ആളുകളെ കണ്ടെത്തി ശിക്ഷിക്കണം.