കാലടി: പെരിയാർ തീരത്തെ ആശ്രമം കടവും ശിവരാത്രി മണപ്പുറവുമായി ബന്ധിപ്പിക്കുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 90 ലക്ഷം രൂപ അനുവദിച്ചതായ് റോജി എം ജോൺ എം.എൽ.എ അറിയിച്ചു. ബലിതർപ്പണം നടത്തുന്നതിനാവശ്യമായ പ്ലാറ്റ്ഫോം, വാക്‌വേ, വിശ്രമമുറി എന്നിവ നിർമ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. തുക ലഭ്യമാകുന്ന മുറക്ക് തുടർ നടപടികൾ ആരംഭിക്കും.