കൊച്ചി: സാങ്കേതികവിദ്യാ ട്രെൻഡുകൾ-2020 എന്ന വിഷയത്തിൽ കെ.എം.എ സായാഹ്ന പ്രഭാഷണം സംഘടിപ്പിച്ചു. സിലിക്കൺ വാലിയിലെ ആൽഫ ഒറി ടെക്‌നോളജീസ് ചീഫ് ടെക്‌നോനോളജി ഓഫീസർ ബിജു നായർ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്‌മോഹൻ നായർ, കെ.എം.എ മുൻ പ്രസിഡന്റ് എസ്.ആർ. നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ പ്രസംഗിച്ചു.