മൂവാറ്റുപുഴ: വെല്ലുവിളി നേരിടുന്ന ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ കേരള സ്കൂൾ ടിച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ വിഷയാവതരണം നടത്തി ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി കെ.വി. ബെന്നി സ്വാഗതം പറഞ്ഞു. സി. പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ ആമുഖ പ്രസംഗം നടത്തി.കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജെ. ഷെെൻ, അജിനാരായണൻ, കെ.എസ്. മാധുരിദേവി , സംഘാടക സമതി കൺവീനർ ബെന്നി തോമസ് എന്നിവർ സംസാരിച്ചു.