കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദൻ അദ്ധ്യക്ഷത വഹിച്ചു. തകഴി ശിവശങ്കരപ്പിള്ള പുരസ്കാര ജേതാവ് വൈകുണ്ഠദാസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈകുണ്ഠദാസിനെ ആദരിച്ചു.