മൂവാറ്റുപുഴ: പായിപ്ര - മാനാറി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം വിവിധ പരിപാടികളോടെ 29 ന് തുടങ്ങും. ഫെബ്രുവരി 3ന് സമാപിക്കും.ക്ഷേത്രം തന്ത്രി പുലുയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുവുത്സവം നടക്കുന്നത്.ഒന്നാം ദിവസമായ 29ന് അഹസ് സമർപ്പണം തുടർന്ന് വെെകിട്ട് 6.30ന് ദീപാരാധന, രാത്രി 7.30ന് തൃക്കൊടിയേറ്റ് , 8.15ന് സാംസ്ക്കാരിക സമ്മേളനം . 8.45 ന് ഓട്ടംതുള്ളൽ. രണ്ടാദിവസമായ 30ന് രാവിലെ 5.15ന് നിർമ്മാല്യ ദർശനം, അഹസ് സമർപ്പണം, 5.30 ന് അഭിഷേകം, 7ന് ഉഷപൂജ, എതൃത്തപൂജ, 7.30ന് നാരായണിയ പാരായണം, ഉച്ചക്ക് 12ന് പ്രസാദ ഊട്ട് , വെെകിട്ട് 6.30ന് ദീപാരാധന,രാത്രി 7ന് അത്താഴപൂജ, 8ന് നൃത്തനൃത്യങ്ങൾ, 9ന് ജീനിയസ് കലാവേദി അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള. മൂന്നാം ദിവസമായ 31ന് പൂജകൾ പതിവുപോലെ രാത്രി 7.30 കൊടിപ്പുറത്ത് വിളക്ക്, 8ന് ഭജനമാല, 8.30ന് കുറത്തിയാട്ടം. നാലാം ദിവസമായ ഫെബ്രുവരി 1ന് പൂജകൾ പതിവുപോലെ രാത്രി 8.45ന് കാക്കാരിശ്ശി നാടകം തെയ്യംതിറയാടൽ. അഞ്ചാം ദിവസമായ 2ന് വലിയവിളക്ക് പതിവ് പൂജകൾക്കുപുറമെ രാവിലെ 8.30 ഭദ്രകാളി നടയിൽ നവകം, പഞ്ചഗവ്യം, 9ന് ശ്രീബലി എവുന്നളളിപ്പ്, ഉച്ചകഴിഞ്ഞ് 3ന് കാഴ്ചശ്രീബലി, രാത്രി 7.30ന് തിരുവാതിര കളി, 9ന് വിളക്കിനെഴുന്നളളിപ്പ് . ആറാം ദിവസമായ 3ന് ആറാട്ടോടെ തിരുവുത്സവം സമാപിക്കുമെന്ന് ഉത്സവ കമ്മറ്റി പ്രസിഡന്റ് എം.എസ്. ശ്രീധരൻ, സെക്രട്ടറി കെ.എൻ. രാജമോഹനൻ എന്നിവർ അറിയിച്ചു.