മൂവാറ്റുപുഴ; കെ.എ.എസ് അടക്കമുള്ള കേരളത്തിലെ ഉന്നത പരീക്ഷകളെ എങ്ങനെ സമീപിക്കണമെന്ന പരിശീലന പരിപാടിയുമായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ.എ.എസ് മൂവാറ്റുപുഴയിൽ. ജനുവരി 26 ന് ഉച്ചക്ക് ഒന്നു മുതൽ നാലുവരെ മൂവാറ്റുപുഴ പാറായ് ഹോട്ടലിലാണ് ക്ലാസ് നടക്കുന്നത്. പരീക്ഷകളുടെ സിലബസും, തയ്യാർ എടുക്കേണ്ട രീതിയും അടക്കം, വിദ്യാർത്ഥികളുമായി നേരിട്ട് സംവേദിച്ചുകൊണ്ടുള്ള സെക്ഷനാണ് അവതരിപ്പിക്കുക. ഡോക്ടർ പി.ബി സലീം ഐ.എ.എസ്, പി.ബി നൂഹ് ഐ.എ.എസ്, എന്നിവരുടെ സഹോദരങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മീരാസ് ഡിജിറ്റൽ ലൈബ്രറി ആൻഡ് യൂത്ത് ഡെവലപ്‌മെന്റ് സെന്ററാണ് എൻലിവന്റ് ഐ.എ.എസ് അക്കാഡമിയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും തൊഴിൽ രഹിതർക്കും സൗജന്യമായി മികച്ച ആധുനിക പഠന സാഹചര്യങ്ങൾ എത്തിക്കുന്ന രൂപീകരിച്ച ഡെവലപ്‌മെന്റ് സെന്ററിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ക്ലാസ്. കേരളവും ബംഗാളുമായുള്ള സാംസ്‌കാരിക സൗഹൃദത്തിന്റെ ഭാഗമായി ബംഗാളിലേക്കുള്ള സാംസ്‌കാരിക പര്യടനവും വരും മാസങ്ങളിൽ തയ്യാറാക്കുന്നുണ്ട്. വിവരങ്ങൾ 98464 96768 , 98472 59555, 94963 40021