പറവൂർ : സി.പി.എം പറവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാചരണം കെ.ബി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ബിനു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, ടി.എസ്. രാജൻ, എ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.