കൂത്താട്ടുകുളം: ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച കൊടിമര ജാഥക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. മുളന്തുരുത്തിയിൽ നിന്ന് ആരംഭിച്ച ജാഥ മുൻ എം.എൽ.എ വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. തോമസ് കണ്ണാട്ട് ക്യാപ്ടനായി. എറണാകുളം ജില്ലാ സെക്രട്ടറി ജെറിൻ പി ഏലിയാസ്, നിയോജക മണ്ഡലം പ്രസിഡന്റ് ടി എൻ വിജയകുമാർ, ജില്ലാ സെക്രട്ടറി പോൾ വർഗീസ്, പി പി അവിരാച്ചൻ, പി സി ഭാസ്കരൻ, ബാബു ജോസഫ്, കെൻ. കെ മാത്യു, ജോൺസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.