പറവൂർ : കൈതാരം വൈക്കത്താംക്കൂറ്റ് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ മഹോത്സവം നാളെ (ഞായർ) നടക്കും. ഇന്ന് രാവിലെ താഴികക്കൂട് പ്രതിഷ്ഠ, രാത്രി എട്ടിന് നാടകം. നാളെ രാവിലെ പത്തിന് ദേവിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് തായമ്പക, രാത്രി എട്ടിന് യക്ഷിക്കളം, പുലർച്ചെ എതിരേൽപ്പ് തുടർന്ന് ഗുരുതി.