പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ദേശീയ നേതാക്കളെയും ദേശീയതയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഗവൺമെന്റാണ് കേന്ദ്രത്തിൽ ഭരണം നടത്തുന്നത്. ഓരോ പരിപാടിയിലും ദേശീയഗാനത്തിനുൾപ്പെടെ വലിയ പ്രധാന്യം നൽകേണ്ടതുണ്ട്.
കേന്ദ്ര ഗവൺമെന്റ് ബി.പി.സി.എൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ വിൽപ്പനച്ചരക്കാക്കുന്ന ഭരണാധികാരികൾ ബുദ്ധിഭ്രമം ബാധിച്ചവാരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവൺമെന്റും മറിച്ചല്ല ചിന്തിക്കുന്നത്.
സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രമേശൻ സ്വാഗതം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധികളായ വി.പി ജോർജ്, ടി.പി പോൾ, സാജു തോമസ്, എം.എം. അലിയാർ, ഡേവിഡ് തോപ്പിലാൻ, ഷൈജു കേളന്തറ, ലൈമി ദാസ്, ബിന്ദു ഗോപാലകൃഷ്ണൻ, രഞ്ജിത് കുമാർ, പി.പി അവറാച്ചൻ, ഏലിയാസ് കാരിപ്ര, വി.ഇ റഹിം, പി.ജി മഹേഷ്, സി.വി മുഹമ്മദലി, സുലൈമാൻ പോഞ്ഞാശേരി എന്നിവർ പ്രസംഗിച്ചു.