പെരുമ്പാവൂർ: അനധികൃത മദ്യവില്പനയ്ക്കെതിരെ നടപടി സ്വീകരിക്കുക, നിയമ ലംഘകരെ അറസ്റ്റ് ചെയ്യുക, എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥ അഴിമതി അവസാനിപ്പിക്കുക, കള്ള് വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെരുമ്പാവൂർ റേഞ്ചിലെ കള്ള് ചെത്തു വ്യവസായ തൊഴിലാളികൾ എക്സൈസ് ഓഫീസിന് മുൻപിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സെക്രട്ടറി പി.എൻ സീനുലാൽ ധർണ ഉദ്ഘാടനം ചെയ്തു. പി.എസ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി മോഹനൻ, പി.എം സലീം, കെ.ഇ നൗഷാദ്, എൻ.എൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.