പെരുമ്പാവൂർ: വായ്ക്കര ജറുശലേം സെന്റ് പീറ്റേഴ്സ് യാക്കോബായ ചാപ്പലിൽ പെരുന്നാൾ നാളെയും മറ്റന്നാളും (25,26) നടക്കും. ഇന്ന് 5.30ന് കൊടിയേറ്റ്, 5.45ന് വാദ്യമേളം, 6.45 ന് വചന ശുശ്രൂഷ, 8 ന് പ്രസംഗം. ഞായറാഴ്ച രാവിലെ 8.30ന് കുർബാന, 11ന് പ്രദക്ഷിണം, 12ന് പെരുന്നാൾ ഏറ്റുകഴിക്കുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന. 1.30ന് കൊടിയിറക്ക്, ആശിർവാദം.