പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ രഞ്ചിത്ത് കടമ്പനാൽ സ്മാരക പുരസ്‌കാര വിതരണവും പ്രതിഭാ സംഗമവും നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുൻ സാഹിത്യ അക്കാഡമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവഹിച്ചു. പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആർ സുനിൽ കുമാർ, കോളേജ് മാനേജർ പ്രൊ. എസ്.കെ കൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. പത്മ പി, ഡോ.കെ.ആർ രമ്യ എന്നിവർ പങ്കെടുത്തു.