njarakal
ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം വൈപ്പിൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിർവഹിക്കുന്നു

വൈപ്പി​ൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അഡ്വ. അബ്ദുൾമുത്തലിബ് നിർവഹിച്ചു. ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം വൈപ്പിൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന സമ്മേളനത്തി​ൽ പ്രസിഡന്റ് ഷിൽഡ റിബേരോ അദ്ധ്യക്ഷതവഹിച്ചു. സംഗീതനാടക അക്കാഡമി ഗുരുപൂജ അവാർഡ് ലഭിച്ച ഞാറക്കൽ ജോർജിനെ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് എ.പി. ലാലു ആദരിച്ചു. വൈപ്പിൻ ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ സുജാത ചന്ദ്രബോസ്, കൊച്ചുറാണി ജേക്കബ്, മണിസുരേന്ദ്രൻ, കെ.ബി. ഗോപാലകൃഷ്ണൻ, കെ.ടി. ബിനീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അന്തോണീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. റുബീന എന്നിവർ സംസാരി​ച്ചു.